ഇന്ത്യയിലെ ആദ്യ മുസ്ലിം ആരാധനാലയമാണ്കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ്. എ. ഡി 629 ൽ ഇത് സ്ഥാപിതമായെന്നാണ് കരുതപ്പെടുന്നത്. അവസാനത്തെ ചേര രാജാവായിരുന്ന ചേരമാൻ പെരുമാളിന്‍റെ കാലത്ത് ബുദ്ധ വിഹാരമായിരുന്ന ഇവിടം പിന്നീട് രാജാവ് പള്ളി പണിയാൻ അനുവദിച്ചു കൊടുത്തു എന്നാണ് ചരിത്രം.
മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി ചേരമാന്‍ മസ്ജിദ് - കൊടുങ്ങല്ലൂർ
ഇന്ത്യയിലെ ആദ്യ മുസ്ലിം ആരാധനാലയമാണ് ചേരമാൻ ജുമാമസ്ജിദ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രൗഢിയോടെ നില നില്‍ക്കുന്നു.
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജി
പ്രവാചകൻ മുഹമ്മദ് നബിയുടെ ഖ്യാതി അറബ് വ്യാപാരികളിൽ നിന്നും കേട്ടറിഞ്ഞ ചേരമാൻ പെരുമാൾ രാജ്യാധികാരം മരുമക്കത്തായ സമ്പ്രദായമനുസരിച്ചു കൈമാറുകയായിരുന്നു. ശേഷം മക്കയില്‍ പോയി ഇസ്ലാംമതം സ്വീകരിക്കുകയും മടക്കയാത്രയിൽ ഒമാനിൽ വച്ചു മരണപ്പെട്ടു. പള്ളിക്കകത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കും 'മിമ്പർ' എന്ന പ്രസംഗ പീഠവുമെല്ലാം ഇപ്പോഴും ചരിത്ര പ്രതീകമായി സൂക്ഷിക്കുന്നുണ്ട്. ജാതി ഭേദമെന്യേ എല്ലാ മതസ്ഥരും പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്.
Last Updated : Mar 26, 2019, 1:35 AM IST