തൃശൂർ: ചാലക്കുടി മോതിരക്കണ്ണിയിൽ മൂന്നു മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം. വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി വീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. ചെറിയ മഴയില്‍ പോലും വലിയ നാശമുണ്ടാകുന്ന സ്ഥലമാണ് ചാലക്കുടി മോതിരക്കണ്ണി.
ചാലക്കുടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം; വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു - thrissur rain and strong wind
വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു. മോതിരക്കണ്ണിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
![ചാലക്കുടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം; വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു ചാലക്കുടി മോതിരക്കണ്ണി ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം വൈദ്യുതി പോസ്റ്റുകൾ മരങ്ങൾ കടപുഴകി വീണു വൈദ്യുതിബന്ധം തകരാറിലായി മോതിരക്കണ്ണി മഴ storm Chalakudy Electric posts and trees fell down Chalakudy mothirakkanni thrissur rain and strong wind KSEB](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8315723-thumbnail-3x2-thrsrkatt.jpg)
ചാലക്കുടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം
ചുഴിലിക്കാറ്റിൽ ഇവിടെ പത്തോളം വൈദ്യുത പോസ്റ്റുകളാണ് തകർന്നത്. പ്രദേശത്തെ വീടുകളിലേക്കും വാഹനങ്ങളിലേക്കും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല. മോതിരക്കണ്ണിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കുന്നതിനുള്ള ശ്രമം തുടരുന്നു
Last Updated : Aug 6, 2020, 3:51 PM IST