തൃശൂർ:തൃശൂർ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവം കുരുന്ന് ശാസ്ത്രജ്ഞരുടെ വലിയ കണ്ടുപിടുത്തങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിശാല ലോകമാവുകയാണ്. കേരളം അഭിമുഖീകരിച്ച പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതാണ് മിക്കവരുടെയും പ്രധാന വിഷയം. തൃശൂർ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കുട്ടിമനസുകളില്‍ വിരിഞ്ഞത് അതിജീവനവും നാളെയുടെ വികാസവുമാണ്.
തിരുച്ചിറപ്പിള്ളിയിലെ കുഴൽക്കിണറിൽ വീണ് മരിച്ച രണ്ടര വയസുകാരൻ സുജിത് ഇനിയുണ്ടാവരുതെന്നതിനും ഈ കുട്ടിശാസ്ത്രഞ്ജരില്‍ എളുപ്പവഴികളുണ്ട്. വ്യത്യസ്തവും നൂതനവും ലളിതവുമായ മാർഗങ്ങൾ, പ്രളയത്തിന്‍റെ വാർഷികം കടന്നു പോയിട്ടും ഒടുങ്ങാത്ത വിവാദങ്ങൾ മുറുകുമ്പോൾ ഇവിടെ കുട്ടിശാസ്ത്രജ്ഞർ പ്രളയത്തെ എത്ര കരുതലോടെ നേരിടാമെന്നും ഉപയോഗപ്പെടുത്തണമെന്നും കാണിച്ചു തരുന്നു.