കേരളം

kerala

ETV Bharat / state

തൃശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു - വെള്ളാങ്കല്ലൂര്‍

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ ആകെ 14 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

By

Published : Oct 26, 2019, 4:35 PM IST

Updated : Oct 26, 2019, 7:44 PM IST

തൃശൂർ: ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍, പടിയൂര്‍, പൂമംഗലം പ്രദേശങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന നേരെപറമ്പില്‍ ഹോട്ടല്‍ താൽകാലികമായി അടപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രദേശത്തെ ഷഫ്രോണ്‍ ഹോട്ടലില്‍ നിന്നും പഴകിയ പൊറോട്ട, ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, ഫ്രൈ, ബീഫ് കറി, ബീഫ് ഫ്രൈ, ഗ്രീന്‍പീസ് മസാല എന്നിവ കണ്ടെത്തി. പൂമംഗലം പഞ്ചായത്ത് പ്രദേശത്തെ സിഎം മിതാസ് ബേക്കറിയില്‍ നിന്നും കാലാവധി കഴിഞ്ഞ പാക്കറ്റ് ചപ്പാത്തി, ബ്രെഡ് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.

തൃശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

എടക്കുളം വിഭവ ബേക്കറി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ ശുചിമുറി സൗകര്യം, ശാസ്‌ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം, തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ്, കുടിവെള്ള ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവ പാലിച്ചിരുന്നില്ല. നിരവധി നിയമ ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ആകെ 14 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഓഫീസര്‍ വി.ജെ ബെന്നിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ എ.എ അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടര്‍മാരായ എസ്.ശരത് കുമാര്‍, കെ.എസ് ഷിഹാബുദ്ദീന്‍, എം.എം മദീന, ടി.എം ഷീബ, ജിനോഷ് പി.ആര്‍, അനു എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Last Updated : Oct 26, 2019, 7:44 PM IST

ABOUT THE AUTHOR

...view details