വീട്ടിനുള്ളിലെ ഗോവണിപ്പടിയിൽ നിന്നും വീണ ബാലിക മരിച്ചു - ബാലിക മരിച്ചു
വ്യാഴാഴ്ച രാത്രി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

വീട്ടിനുള്ളിലെ ഗോവണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലുണ്ടായിരുന്ന ബാലിക മരിച്ചു
തൃശൂർ: വീട്ടിനുള്ളിലെ ഗോവണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലുണ്ടായിരുന്ന ബാലിക മരിച്ചു. പട്ടിപ്പറമ്പ് വടക്കേതിൽ രാഹുലിന്‍റെ മകൾ നന്ദന(4) വെള്ളിയാഴ്ച രാവിലെയോടെ മരിച്ചത്. വ്യാഴാഴ്ച രാത്രി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു.അമ്മ : ദീപ. സഹോദരൻ : യദുകൃഷ്ണ.