തൃശൂർ: ജില്ലയിലെ വേലൂരിൽ രണ്ട് പേർ തമ്മിലുണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. വെങ്ങിലശേരി മണിമലർക്കാവിന് സമീപം താമസിക്കുന്ന സുബിൻ ദാസ് (42) ആണ് മരിച്ചത്.
തൃശൂര്‍ ക്ഷേത്രപരിസരത്ത് കത്തികുത്ത്: ഒരാൾ മരിച്ചു - വേലൂരിൽ ക്ഷേത്രപരിസരത്ത് കത്തികുത്ത്
പ്രദേശവാസിയുമായുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
വേലൂരിൽ ക്ഷേത്രപരിസരത്ത് കത്തികുത്ത്; ഒരാൾ മരിച്ചു
പ്രദേശവാസിയായ കുന്നത്ത് രമേഷ്(46) ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ക്ഷേത്രപരിസരത്ത് വച്ച് രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് ഇരുവരും പരസ്‌പരം കുത്തുകയായിരുന്നു.
രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി.