തൃശൂര്‍:കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയില്‍ രണ്ടുപേർ കൂടി അറസ്റ്റിലായി. കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തൃശൂർ റൂറൽ പൊലീസിന് കീഴിലെ എങ്ങണ്ടിയൂർ അറയ്ക്കപറമ്പിൽ വീട്ടിൽ വേണുഗോപാൽ (55), മകൻ അഖിൽ വേണുഗോപാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി. റൂറൽ പൊലീസ് ആറ് പേരെയും സിറ്റി പൊലീസ് എട്ട് പേരെയുമാണ് അറസ്റ്റ് ചെയ്‌തത്.
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കല്‍; തൃശൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ - തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്
![കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കല്‍; തൃശൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ Spreading fake news Spreading fake news on Corona corona fake news കൊറോണ കൊറോണ വ്യാജവാര്‍ത്ത തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍ കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6026852-thumbnail-3x2-cr.jpg)
അതേസമയം കൊറോണ രോഗലക്ഷണങ്ങളുമായി തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ആശുപത്രി വിട്ടു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതമാണ് ആശുപത്രി വിട്ടത്. നിലവില്‍ ജില്ലയിൽ ആറ് പേർ ആശുപത്രിയിലും 234 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മൂന്ന് പേരുടെ രക്ത സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 59 പേരുടേതായി 86 സാമ്പിളുകളാണ് ആകെ പരിശോധനക്ക് അയച്ചിട്ടുള്ളത്. പുതിയതായി പോസിറ്റീവ് ഫലം ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു സാമ്പിളിന്‍റെ ഫലം നെഗറ്റീവാണ്. ഇനി ഒരു സാമ്പിളിന്‍റെ ഫലം കൂടി വരാനുണ്ട്.