തൃശൂർ: വരന്തരപ്പിള്ളിയിൽ സവാള കയറ്റിവന്ന ലോറിയിൽ കടത്താൻ ശ്രമിച്ച സ്‌പിരിറ്റ് പിടികൂടി. സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കെണ്ടു വന്ന സ്‌പിരിറ്റ് കന്നാസുകൾ ഇറക്കുന്നതിനിടെ പൊലീസ് സ്ഥലത്ത് എത്തുകയും പിടികൂടുകയുമായിരുന്നു. ഐഷർ ലോറിയിലാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. എന്നാൽ പ്രതികൾ ഓടി രക്ഷപ്പെട്ടു. ലോറി നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ വീട്ടിൽ നിന്നും സ്‌പിരിറ്റ് കന്നാസുകളും വരന്തരപ്പിള്ളി പൊലീസ് കണ്ടെടുത്തു.
സവാള കയറ്റിവന്ന ലോറിയിൽ നിന്നും സ്‌പിരിറ്റ് പിടികൂടി
35 ലിറ്ററിന്‍റെ 95 കന്നാസുകളാണ് പൊലീസ് കണ്ടെടുത്തത്
സവാള കയറ്റിവന്ന ഐഷർ ലോറിയിൽ നിന്നും സ്‌പിരിറ്റ് പിടികൂടി
35 ലിറ്ററിന്‍റെ 95 കന്നാസുകളാണ് പൊലീസ് കണ്ടെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ചാലക്കുടി ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് വരന്തരപ്പിള്ളി സിഐ എസ്. ജയകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് പിടികൂടിയത്.
Last Updated : Jan 17, 2020, 4:30 PM IST