കേരളം

kerala

ETV Bharat / state

സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും മസാല ബോണ്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല

By

Published : Apr 12, 2019, 6:12 PM IST

Updated : Apr 12, 2019, 7:52 PM IST

തൃശൂര്‍: സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു . തൃശൂർ പ്രസ്സ് ക്ലബ്ബിന്‍റെ രാഷ്ട്രീയം പറയാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നത്. മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം
Last Updated : Apr 12, 2019, 7:52 PM IST

ABOUT THE AUTHOR

...view details