ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും: സിസ്റ്റർ ലൂസി കളപ്പുരക്കല്‍ - തൃശൂര്‍
ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ കടുത്ത സമ്മർദത്തിലാണെന്നും കോടതി നടപടി വൈകിപ്പിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആവശ്യപ്പെട്ടു
ലൂസി കളപ്പുരയ്‌ക്കല്‍
തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് സാധ്യതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കല്‍. ഇന്നലെ നടന്ന സംഭവം അതിന് തെളിവാണ്. ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ കടുത്ത സമ്മർദത്തിലാണെന്നും കോടതി നടപടി വൈകിപ്പിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.