തൃശൂർ: നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ഫ്ലക്സ്ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. നാട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം നടന്നത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം . വെസ്റ്റ് ബംഗാള്‍ സ്വദേശി 52 വയസ്സുള്ള ആശിഷ് മണ്ഡല്‍ ആണ് മരിച്ചത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഫ്ലക്സ്ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു - യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരുമ്പിന്‍റെ ഫ്രെയിം ഉള്ള പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണം.
ഫ്ലക്സ്ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
പഴയ ഫ്ലക്സ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് ഷോക്കേറ്റത്. ഇരുമ്പിന്‍റെ ഫ്രെയിം ഉള്ള പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണം. നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞു. വെെദ്യുതി പ്രവാഹമുള്ളതിനാല്‍ നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.