തൃശൂർ: തൃശൂർ നഗരത്തിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ശക്തന്‍ സ്‌റ്റാന്‍ഡ്, വടക്കേ സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബസ് ജീവനക്കാര്‍ പിടിയിലായത്.
മദ്യപിച്ച് വാഹനമോടിച്ച ഏഴ് ബസ് ഡ്രൈവർമാർ കസ്‌റ്റഡിയിൽ, തൃശൂരില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന - തൃശ്ശൂര്‍ ഈസ്‌റ്റ് പൊലീസ്
ശക്തന്‍ സ്‌റ്റാന്‍ഡ്, വടക്കേ സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് തൃശ്ശൂര്‍ ഈസ്‌റ്റ് പൊലീസ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ഡ്രൈവർമാർക്കൊപ്പം അഞ്ച് കണ്ടക്‌ടർമാരും മദ്യപിച്ചാണ് ജോലി ചെയ്‌തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തൃശ്ശൂര്‍ ഈസ്‌റ്റ് എസ്.എച്ച്.ഒ ലാല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്ന് (22-8-2022) രാവിലെ ആറ് മണിക്കാണ് പരിശോധന ആരംഭിച്ചത്. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസുകളും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
കാർ യാത്രികനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ ഇന്നലെ (21-8-2022) തൃശ്ശൂർ വെസ്‌റ്റ് പൊലീസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് ബസ് ഡ്രെെവര്‍മാരും അറസ്‌റ്റിലായിരുന്നു.