കേരളം

kerala

ETV Bharat / state

'ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രി', രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ - t p senkumar

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ മുസ്ലിം ലീഗിന്‍റെ പിന്തുണ വേണം അതുകൊണ്ടാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തിയതെന്നും സെൻകുമാർ ആരോപിച്ചു.

രമേശ് ചെന്നിത്തല  ടി.പി സെൻകുമാർ  t p senkumar  ramesh chennithala
'ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രി', രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ

By

Published : Jan 9, 2020, 11:26 PM IST

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ. സംസ്ഥാനത്ത് ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സെൻകുമാർ. ആഭ്യന്തര മന്ത്രിക്ക് ഇതിനുള്ള അധികാരമില്ല. ഇതു പോലും അറിയാത്ത ആളാണ് ചെന്നിത്തല എന്ന് സെൻകുമാർ പറഞ്ഞു. ടി.പി സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ മുസ്ലിം ലീഗിന്‍റെ പിന്തുണ വേണം അതുകൊണ്ടാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തിയതെന്നും സെൻകുമാർ ആരോപിച്ചു. ഈ അധികാരമൊന്നും ആരുടെയും തറവാട് സ്വത്തല്ലെന്ന് സെൻകുമാർ. ചെന്നിത്തല തനിക്കെതിരെ പറഞ്ഞതിന് ഏഴാം കൂലി മറുപടിയെ അർഹിക്കുന്നുള്ളുവെന്നും കൂടുതൽ കാര്യങ്ങൾ തന്‍റെ കൈവശമുണ്ടെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.

'ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രി', രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ
താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു സീനിയോറിറ്റിയിൽ മുന്നിലെന്നും, ഒരു മലയാളി ഉദ്യോഗസ്ഥൻ ഡിജിപി ആകട്ടെ എന്ന് കരുതിയാണ് സെൻകുമാറിനെ ഡിജിപി ആക്കിയതെന്നും അത് താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്നുമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചെന്നിത്തല പറഞ്ഞത്.

ABOUT THE AUTHOR

...view details