കേരളം

kerala

ETV Bharat / state

Self Proclaimed Shaman Raped Minor Girl: മന്ത്രവാദത്തിൻ്റെ മറവിൽ 13 വയസുകാരിയെ പീഡിപ്പിച്ചു, സ്വയം പ്രഖ്യാപിത സിദ്ധൻ അറസ്‌റ്റിൽ - സ്വയം പ്രഖ്യാപിത സിദ്ധൻ

Minor Girl Raped At Thrissur: ദിവ്യ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന 60 വയസുള്ള ആലിക്കുട്ടി മസ്‌താനെ പീഡന കേസിൽ അറസ്‌റ്റ് ചെയ്‌തു

Shaman Raped Minor Girl pannithadam  Self Proclaimed Shaman  pocso  minor girl Raped  thrissur Rape  മന്ത്രവാദത്തിൻ്റെ മറവിൽ 13 വയസുകാരിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പീഢനം  സ്വയം പ്രഖ്യാപിത സിദ്ധൻ  പോക്‌സോ
Self Proclaimed Shaman Raped Minor Girl

By ETV Bharat Kerala Team

Published : Oct 15, 2023, 12:38 PM IST

Updated : Oct 15, 2023, 2:28 PM IST

തൃശൂർ :മന്ത്രവാദത്തിൻ്റെ മറവിൽ 13 വയസുകാരിയെ പീഡിപ്പിച്ച പന്നിത്തടം ചിറമനേങ്ങാട് സ്വദേശിയായ സ്വയം പ്രഖ്യാപിത സിദ്ധനെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു (Self Proclaimed Shaman Raped Minor Girl). പാലക്കവീട്ടിൽ 60 വയസുള്ള ആലിക്കുട്ടി മസ്‌താനെയാണ് മലപ്പുറം കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ദിവ്യ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ആലിക്കുട്ടി മന്ത്രവാദത്തിൻ്റെ ഭാഗമാണെന്ന് അറിയിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

വീട്ടിലെ ബുദ്ധിമുട്ടുകൾ മാറുമെന്ന് വിശ്വസിച്ചാണ് കുട്ടിയുടെ പിതാവ് ഇയാളെ സമീപിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാധയൊഴിപ്പിക്കലിൻ്റെ മറവിലാണ് ആലിക്കുട്ടി പീഡനം നടത്തിയത്. കുട്ടിയുടെ വീട്ടിൽ വച്ചും കർമ്മങ്ങൾക്കായി ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മന്ത്രവാദത്തിൻ്റെ മറവിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാൾക്ക് 100 വർഷം കഠിന തടവ് :രണ്ട് ദിവസം മുൻപ് പത്തനംതിട്ടയിൽ മൂന്നര വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു (Man sentenced 100 year imprisonment in POCSO case). പത്തനാപുരം പുന്നല കടയ്ക്കാമൺ സ്വദേശി വിനോദിനെയാണ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബർ 18ന് പ്രതിയായ വിനോദ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് വച്ചാണ് രണ്ട് പെൺകുട്ടികളേയും പീഡിപ്പിച്ചത്.

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കുട്ടിയുടെ സഹോദരിയായ എട്ട് വയസുകാരി കാണുകയും തുടർന്ന് ഇയാൾ എട്ടുവയസുകാരിയെയും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. പിന്നീട് ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ടാമത്തെ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.

17 കാരിക്ക് നേരെ ലൈംഗികാതിക്രമം :ഒക്‌ടോബർ 10നാണ് തിരുവനന്തപുരത്ത് പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത് (Man Sentenced Ten Year Imprisonment In Pocso Case). ബിഹാർ സ്വദേശിയായ സംജയിനാണ് (20) ശിക്ഷിക്കപ്പെട്ടത്. 2022 ജൂണിൽ സ്‌കൂളിൽ നിന്നും സുഹൃത്തിനോടൊപ്പം ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയും സുഹൃത്തും ബഹളമുണ്ടാക്കിയതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More :Man Sentenced Ten Year Imprisonment In Pocso Case 17കാരിയോട് ലൈംഗികാതിക്രമം; പ്രതിയായ ബിഹാർ സ്വദേശിക്ക് 10 വർഷം കഠിനതടവും 40,000 രൂപ പിഴയും

Last Updated : Oct 15, 2023, 2:28 PM IST

ABOUT THE AUTHOR

...view details