തൃശൂർ: ഒല്ലൂരിൽ കുംഭ വിത്ത് മേളയ്ക്ക് തുടക്കമായി. കിഴങ്ങു വര്‍ഗ്ഗ വിളകളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചത്. കേരളത്തിന്‍റെ തനത് കര്‍ഷിക സംസ്‌കൃതിയില്‍, കുംഭമാസം കിഴങ്ങുവര്‍ഗ്ഗവിളകളുടെ പ്രധാന്യം ഉള്‍ക്കൊണ്ട്, വിവിധങ്ങളായ കിഴങ്ങുവര്‍ഗ്ഗവിളകളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമാണ് കുംഭ വിത്ത് മേള സംഘടിപ്പിച്ചത്.
ഒല്ലൂരിൽ കുംഭ വിത്ത് മേളക്ക് തുടക്കമായി - കാർഷിക മേഖല
കിഴങ്ങ് വര്‍ഗ്ഗ വിളകളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചത്
ഒല്ലൂരിൽ കുംഭ വിത്ത് മേളയ്ക്ക് തുടക്കമായി
കാര്‍ഷിക മേഖലയിൽ ഒല്ലൂർ വലിയ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നടത്തിയതെന്ന് കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് നിയമസഭ ചീഫ് വിപ്പ് കെ.രാജൻ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ രവി അധ്യക്ഷനായിരുന്നു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ഒല്ലൂര്‍ കൃഷി സമൃതിയുടേയും ആത്മ തൃശൂരിന്‍റെയും ആഭിമുഖ്യത്തിലാണ് കുംഭ വിത്ത് മേള സംഘടിപ്പിച്ചത്.