തൃശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി മാർച്ച് 20 മുതൽ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. തൃശൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായി.
തൃശൂരിൽ ഒരാൾക്ക് കൂടി കൊവിഡ് 19 - confirmed covid
ഇന്ന് 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. 6 സാമ്പിളുകളുടെ ഫലം ലഭിച്ചതിൽ ഒരെണ്ണം പോസിറ്റീവും അഞ്ച് എണ്ണം നെഗറ്റീവുമാണ്.
അതേസമയം കൊവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിൻ്റെ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ്. തുടർച്ചയായ രണ്ട് പരിശോധനയിലും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 12 നാണ് യുവാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ ബോർഡിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ യുവാവിനെ ഡിസ്‌ചാർജ് ചെയ്യുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്‌തീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9569 ആയി. വീടുകളിൽ 9525 പേരും ആശുപത്രികളിൽ 44 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്ന് 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 സാമ്പിളുകൾ കൂടി പുതുതായി പരിശോധനയ്ക്ക് അയച്ചു. 6 സാമ്പിളുകളുടെ ഫലം ലഭിച്ചതിൽ ഒരെണ്ണം പോസിറ്റീവും അഞ്ച് എണ്ണം നെഗറ്റീവുമാണ്. പരിശോധനയ്ക്ക് അയച്ച 429 സാമ്പിളുകളിൽ 400 എണ്ണത്തിൻ്റെയും ഫലം ലഭിച്ചു. 29 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുളളത്.