തൃശ്ശൂർ: തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം. കൊടുങ്ങല്ലൂർ മേഖലയിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 433 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം
മേഖലയിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലും ഭിത്തി തകർന്നു കിടക്കുന്നയിടങ്ങളിലുമാണ് വേലിയേറ്റം രൂക്ഷമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്.
ഏറിയാട് പഞ്ചായത്തിലെ പേബസാർ, ലൈറ്റ് ഹൗസ്, ആറാട്ടുവഴി, ചേരമാൻ എന്നീ കടപ്പുറങ്ങളിലും, എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കടപ്പുറത്തുമാണ് കടലാക്രമണം ശക്തമായത്. എറിയാട് പഞ്ചായത്തിന്‍റെ തീരപ്രദേശങ്ങളിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കടൽ കയറുകയും ചെയ്തു. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായതോടെ ജനങ്ങൾ പ്രദേശത്തുനിന്നും ഒഴിഞ്ഞു പോകുകയാണ്.
കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലും ഭിത്തി തകർന്നു കിടക്കുന്നയിടങ്ങളിലുമാണ് വേലിയേറ്റം രൂക്ഷമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. കാലവർഷമെത്തി നാൽപ്പത്തിയെട്ട് മണിക്കൂർ തികയും മുൻപെയുണ്ടായ കടലാക്രമണം തീരദേശവാസികളിൽ കടുത്ത ആശങ്കയുളവാക്കുകയാണ്.
എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എറിയാട് കെവിഎച്ച്എസ് ക്യാമ്പിൽ 413 പേരും, കാര സെന്‍റ് അൽബാന സ്കൂളിലെ ക്യാമ്പിൽ 14 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിലെത്താത്ത ദുരിതബാധിതർ നൂറു കണക്കിനു വിവിധ പ്രദേശങ്ങളിലുണ്ട്. ക്യാംപിൽ ആരോഗ്യ വകുപ്പിന്‍റെ മെഡിക്കൽ ക്യാംപ് പ്രവർത്തനമാരംഭിച്ചു.