തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസില്‍ മുഖ്യപ്രതി നന്ദന്‍ അറസ്റ്റില്‍. തൃശൂരില്‍ ഒളിവിലായിരുന്ന സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. നന്ദന്‍റെ പഴഞ്ഞി പോര്‍ക്കുളത്തുള്ള ഭാര്യവീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പൊലീസ് പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. വിദേശത്ത് ജോലി ചെയ്‌തിരുന്ന നന്ദന്‍ രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ പിടിയില്‍ - വധക്കേസ്
തൃശൂരില്‍ നിന്നാണ് നന്ദനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
![സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ പിടിയില്‍ സനൂപ് വധക്കേസ്; മുഖ്യപ്രതി പിടിയില്‍ സനൂപ് വധക്കേസ് തൃശൂര്‍ വധക്കേസ് Sanoop Murder case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9070716-thumbnail-3x2-iii.jpg)
കൊല്ലപ്പെട്ട സനൂപിന് ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി പ്രകാരം എട്ട് പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. അതില്‍ ബിജെപി -ബംജ്റഗദൾ പ്രവർത്തകരായ നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നിവരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചതെന്ന് സനൂപിനൊപ്പം ഉണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. നന്ദനാണ് സനൂപിനെ കുത്തി വീഴ്‌ത്തിയത്. ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. സനൂപിന്‍റെ നെഞ്ചിനും വയറിനുമിടയ്‌ക്കാണ് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവരെ പിന്തുടർന്ന് കുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.