കേരളം

kerala

ETV Bharat / state

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു - SANGEETHA NATAKA ACADEMY

നാടകരംഗത്ത് നിന്ന് മരട് ജോസഫും പ്രക്ഷേപണകലയില്‍ സി എസ് രാധാദേവിയും കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും ഫെലോഷിപ്പിന് അര്‍ഹരായി.

SANGEETHA NATAKA ACADEMY

By

Published : Jul 30, 2019, 6:04 PM IST

Updated : Jul 30, 2019, 6:14 PM IST

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ് പ്രഖ്യാപിച്ചു. അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. നാടകരംഗത്ത് നിന്ന് മരട് ജോസഫും പ്രക്ഷേപണകലയില്‍ സി എസ് രാധാദേവിയും കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും ഫെലോഷിപ്പിന് അര്‍ഹരായി.

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷത്തെ നാടക അക്കാദമി അവാര്‍ഡുകളും ഗുരുപൂജ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 30, 000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍ പിന്നീട് വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി മധു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Last Updated : Jul 30, 2019, 6:14 PM IST

ABOUT THE AUTHOR

...view details