തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബിന് അനുമതി ലഭിച്ചു. പൂനെ വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് അനുമതി നല്‍കിയത്. തിങ്കളാഴ്‌ച മുതലാണ് പരിശോധന ആരംഭിക്കുന്നത്. ജില്ലയില്‍ വൈറോളജി ലാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനെ എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യാ ഹരിദാസ് എന്നിവര്‍ നേരില്‍ കണ്ട് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബിന് അനുമതി - Thrissur Medical College
ജില്ലയില്‍ വൈറോളജി ലാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനെ എം.പി മാരായ ടി.എന്‍. പ്രതാപന്‍, രമ്യാ ഹരിദാസ് എന്നിവര്‍ നേരില്‍ കണ്ട് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബിന് അനുമതി
തൃശൂര്‍ ഡി.എം.ഒ ഇടപ്പെട്ട് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യമാകുന്നതോടെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിപ്പെട്ടവര്‍ക്ക് ഇവിടെ സാമ്പിള്‍ പരിശോധിക്കാനാകും. രണ്ട് വെന്‍റിലേറ്ററുകളും ഒരു വൈദ്യുതീകരിച്ച വാഹനവും രോഗികള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനായി എല്‍.സി.ഡി പ്രോജറ്റുകള്‍ ഉള്‍പെടെ നല്‍കുന്നതിനും അനുമതി ലഭിച്ചു. ഒരു ദിവസം 50 രോഗികള്‍ക്ക് വീതം പരിശോധന നടത്താനും ഫലം നല്‍കാനുമാകും.
Last Updated : Mar 16, 2020, 2:19 PM IST