തൃശൂരിൽ റബ്ബർ ഷീറ്റ് മോഷ്‌ടാവ് പിടിയിൽ - റബ്ബർ ഷീറ്റ് മോഷ്‌ടാവ് പിടിയിൽ
കൂത്താട്ടുകുളം സ്വദേശി ജോർജിനെയാണ് പിടികൂടിയത്
തൃശൂരിൽ റബ്ബർ ഷീറ്റ് മോഷ്‌ടാവ് പിടിയിൽ
തൃശൂർ:വടക്കാഞ്ചേരിയിൽ റബ്ബർ ഷീറ്റ് മോഷ്‌ടാവിനെ പിടികൂടി. കൂത്താട്ടുകുളം സ്വദേശി ജോർജി (62)നെയാണ് പിടികൂടിയത്. 15 കിലോ റബ്ബർ ഷീറ്റുകളുമായി ഉരൊക്കാട് കുരിശ് പള്ളിക്ക് സമീപം നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഷീറ്റ് മോഷ്‌ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. റബ്ബർ ഷീറ്റ് നിരന്തരം നഷ്‌ടപ്പെടുന്നുവെന്ന് കൂടുതൽ ആളുകൾ പരാതിയുമായി വരുന്ന സാഹചര്യത്തില്‍ അന്വേഷണം ഊർജിതമാക്കുമെന്ന് ഇൻസ്പെക്‌ടർ കെ. മാധവൻ കുട്ടി അറിയിച്ചു.