കേരളം

kerala

By

Published : Nov 9, 2022, 2:58 PM IST

ETV Bharat / state

കൊടുങ്ങല്ലൂരിൽ കാറിന്‍റെ ചില്ല് തകർത്ത് കവർച്ച; പണമടങ്ങിയ ബാഗ് മോഷണം പോയി

കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച ഇന്നോവ കാറിൻ്റെ ചില്ല് തകർത്താണ് പണവും രേഖകളും അടങ്ങിയ ബാഗ് കവർന്നത്.

കാറിന്‍റെ ചില്ല് തകർത്ത് പണം കവർന്നു  കൊടുങ്ങല്ലൂരിൽ കാറിന്‍റെ ചില്ല് തകർത്ത് കവർച്ച  കൊടുങ്ങല്ലൂരിൽ കവർച്ച  ശ്രീകുരുംബ ഭഗവതി ക്ഷേത്രം  Robbery by breaking window of car in Kodungallur  കൊടുങ്ങല്ലൂർ പൊലീസ്  robbery in kodungallur Thrissur
കൊടുങ്ങല്ലൂരിൽ കാറിന്‍റെ ചില്ല് തകർത്ത് കവർച്ച; പണമടങ്ങിയ ബാഗ് മോഷണം പോയി

തൃശൂർ: കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർത്ത് പണം കവർന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിയ പത്തനംതിട്ട കാരിതോട്ട സ്വദേശി പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നാണ് പണം കവർന്നത്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

കൊടുങ്ങല്ലൂരിൽ കാറിന്‍റെ ചില്ല് തകർത്ത് കവർച്ച; പണമടങ്ങിയ ബാഗ് മോഷണം പോയി

വടക്കെ നടയിൽ ക്ഷേത്ര മൈതാനിയിൽ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് കവർച്ച നടന്നത്. 5000 രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് നഷ്‌ടപ്പെട്ടതായി പ്രസന്നകുമാർ പറഞ്ഞു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details