തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് ആർ.എൽ.വി രാമകൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സർഗഭൂമിക' പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ മോഹിനിയാട്ടം കലാകാരൻ ആർ.എൽ.വി രാമകൃഷ്ണന് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് തൃശൂരിലെ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നാടകപ്രവർത്തകരുടെ സംഘടനയായ നാടക് നടത്തിവരുന്ന സമര വേദിയിലാണ് രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു പ്രതിഷേധിച്ചത്.
സംഗീത നാടക അക്കാദമിക്ക് മുന്നിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് ആർ.എൽ.വി രാമകൃഷ്ണൻ - protest
അവസരം നിഷേധിച്ച സംഭവത്തിൽ സംഗീത നാടക അക്കാദമിയോട് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ വിശദീകരണം ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സംഭവം.

സംഗീത നാടക അക്കാദമിക്ക് മുന്നിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് ആർ.എൽ.വി രാമകൃഷ്ണൻ
സംഗീത നാടക അക്കാദമിക്ക് മുന്നിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് ആർ.എൽ.വി രാമകൃഷ്ണൻ
അവസരം നിഷേധിച്ച സംഭവത്തിൽ സംഗീത നാടക അക്കാദമിയോട് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിനു ശേഷവും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത മാസം മൂന്നാം തീയതി മുതൽ നാടക് സമരത്തിനൊപ്പം ചേരുമെന്നും ആർ.എൽ.വി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.