തൃശൂർ: ഗുരുവായൂർ, തൃപ്രയാർ മേഖലകളെ തൃശൂരുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാതയാണ് കാഞ്ഞാണി പെരുമ്പുഴ പാലം. കഴിഞ്ഞ ഓഗസ്റ്റില്‍ പാലത്തിൽ ചെരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്ന് വളരെ ദുരിതത്തിലായിരുന്നു പ്രദേശവാസികൾ.
കാഞ്ഞാണി പെരുമ്പുഴ പാലത്തിന്‍റെ അറ്റകുറ്റ പണികൾ അന്തിമ ഘട്ടത്തിൽ
ഈ മാസം 15 ന് പാലം തുറക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്
പാലത്തിന്‍റെ അപകടാവസ്ഥ കണക്കിലെടുത്ത് ഭാരവാഹനങ്ങൾ ഇതിലൂടെ കടന്ന് പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകുകയും ചെയ്‌തു. തുടർന്ന് പാലത്തിന്‍റെ നാല് സ്‌പാനുകൾ ബലപ്പെടുത്തുകയും 20 ഗർഡറുകൾ സ്ഥാപിക്കുകയും ചെയ്‌തു. കോൺക്രീറ്റ് ചെയ്യുന്നതിനും കൈവരി സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. നിരവധി ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന വഴിയിലൂടെ നിയന്ത്രണത്തെ തുടർന്ന് ബസുകൾ കടന്ന് പോകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
ഈ മാസം 15 ന് പാലം തുറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. അഞ്ച് മാസമായി അടച്ചിട്ടിരുന്ന പാലം തുറന്ന് നൽകുന്നതോടെ പ്രദേശത്തെ ഗതാഗതകുരുക്കിനും പരിഹാരമാകും.