കേരളം

kerala

ETV Bharat / state

റംബൂട്ടാൻ തോട്ടത്തിന് കർഷകന്‍റെ വലപ്പൂട്ട്; സംരക്ഷണം കിളികളുടെ ശല്യം അകറ്റാൻ - റംബൂട്ടാന്‍ പഴങ്ങൾക്ക് സുരക്ഷയൊരുക്കാൻ മരങ്ങളിൽ ഭീമൻ വലകളിട്ട് സംരക്ഷണം

കൊടുങ്ങല്ലൂര്‍- ഷൊറണൂര്‍ സംസ്ഥാന പാതയോരത്തെ ജോസിന്‍റെ കൃഷിയിടത്തിലാണ് കിളിശല്യം അകറ്റാൻ റംബൂട്ടാൻ മരങ്ങളിൽ വലകെട്ടി സംരക്ഷണം ഒരുക്കിയിരിക്കുന്നത്

റംബൂട്ടാൻ കൃഷി  റംബൂട്ടാൻ തോട്ടത്തിന് കർഷകന്‍റെ വലപ്പൂട്ട്  റംബൂട്ടാൻ തോട്ടത്തിന് വലയിട്ട് സംരക്ഷണമൊരുക്കി കർഷകൻ  rambutan farm in thrissur  റംബൂട്ടാന്‍ പഴങ്ങൾക്ക് സുരക്ഷയൊരുക്കാൻ മരങ്ങളിൽ ഭീമൻ വലകളിട്ട് സംരക്ഷണം  തൃശൂരിലെ ജോസിന്‍റെ റംബൂട്ടാൻ കൃഷി
റംബൂട്ടാൻ തോട്ടത്തിന് കർഷകന്‍റെ വലപ്പൂട്ട്; സംരക്ഷണം കിളികളുടെ ശല്യം അകറ്റാൻ

By

Published : Jun 2, 2022, 5:48 PM IST

തൃശൂർ:പഴങ്ങളുടെ രാജാവായ റംബൂട്ടാൻ കൃഷിയിൽ നൂറ് ശതമാനം വിജയം കണ്ടതോടെ വിളവെടുപ്പിന് പാകമായ ഫലങ്ങൾ നിധി പോലെ കാത്തു സംരക്ഷിച്ച് തൃശൂരിലെ ഒരു കർഷകൻ. കുറാഞ്ചേരിയിലെ കര്‍ഷകനായ ജോസിന്‍റെ കൃഷിയിടത്തിലാണ് റംബൂട്ടാന്‍ പഴങ്ങൾക്ക് സുരക്ഷയൊരുക്കാൻ മരങ്ങളിൽ ഭീമൻ വലകളിട്ട് സംരക്ഷണം തീർക്കുന്നത്.

റംബൂട്ടാൻ തോട്ടത്തിന് കർഷകന്‍റെ വലപ്പൂട്ട്; സംരക്ഷണം കിളികളുടെ ശല്യം അകറ്റാൻ

മധുരമേറിയ പഴങ്ങൾ നിറഞ്ഞ മരങ്ങളിൽ കിളിശല്യം അകറ്റാനാണ് ഇത്തരത്തിൽ വലകളിട്ട് സംരക്ഷിച്ചിട്ടുള്ളത്. കുറാഞ്ചേരി സ്വദേശിയും മികച്ച കർഷകനുമായ ചേന്നോട്ട് വീട്ടിൽ ജോസാണ് മികവിന്‍റെ കൃഷിത്തോട്ടം പരിപാലിച്ച് വരുന്നത്. കൊടുങ്ങല്ലൂര്‍- ഷൊറണൂര്‍ സംസ്ഥാന പാതയോരത്തെ കൃഷിയിടത്തിൽ നൂറിലധികം റമ്പൂട്ടാൻ മരങ്ങളുണ്ട്. സുഹൃത്ത് ഷാജിയുടെ പിന്തുണയും ജോസിന് കരുത്താണ്.

2018ൽ ആണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് കൃഷിയാരംഭിച്ചത്. മൂന്നാം വർഷം മുതൽ വിളവെടുത്ത് തുടങ്ങി. വിളവെടുപ്പ് സീസണായാൽ റംമ്പൂട്ടാനായി കച്ചവടക്കാർ ഏറെയാണ് എത്തുന്നത്. ചാണകപ്പൊടി, ആട്ടിൻ കാഷ്‌ടം എന്നിവ മാത്രമാണ് വളമായി പ്രയോഗിക്കുന്നത്. മരം വളർന്നു തുടങ്ങിയാൽ കാര്യമായ നനയും ആവശ്യമില്ല.

വിളവെടുപ്പ് അടുത്തതിനാലാണ് തോട്ടത്തിലെ മരങ്ങൾ മുഴുവൻ വലകൾക്കുള്ളിലാക്കി സംരക്ഷിച്ചിരിക്കുന്നതെന്ന് ജോസ് പറയുന്നു. എപ്രിൽ മാസത്തോടെയാണ് വിളവെടുപ്പ് നടക്കാറുള്ളത്. മഴ കാരണം ഇത്തവണ വിളവെടുപ്പ് വൈകി. ചൂട് കാലാവസ്ഥയിലാണ് റംബൂട്ടാൻ പഴുത്ത് പാകമാവുകയെന്നും കർഷകൻ പറയുന്നു.

ABOUT THE AUTHOR

...view details