തൃശൂര്‍ മാപ്രാണം കൊലപാതക കേസ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു - മാപ്രാണം കൊലപാതകം: തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് നേരെ ബന്ധുക്കളുടെ രോക്ഷപ്രകടനം
പ്രതിക്ക് നേരെ ബന്ധുക്കളുടെ കയ്യേറ്റശ്രമം
![തൃശൂര്‍ മാപ്രാണം കൊലപാതക കേസ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4505715-643-4505715-1569033199356.jpg)
തൃശൂർ:തൃശൂര്‍ മാപ്രാണത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് രവിയെ തെളിവെടുപ്പിനെത്തിച്ചു. കൊല്ലപ്പെട്ട രാജന്‍റെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ എത്തിച്ചത്. പ്രതിക്ക് നേരെ ബന്ധുക്കളുടെ കയ്യേറ്റശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ബന്ധുക്കളെ ശാന്തരാക്കിയ ശേഷമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് വന്‍ജനാവലിയാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മാപ്രാണം സ്വദേശി വാലത്ത് രാജനെ വീട്ടില്‍ കയറി സഞ്ജയ്‍യുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചത്. സഞ്ജയ് ഇരിങ്ങാലക്കുടയിലെ ഒരു സിനിമ തിയേറ്റര്‍ വാടകക്ക് എടുത്ത് നടത്തുന്നുണ്ട്. തിയറ്ററിന് തൊട്ടടുത്താണ് കൊല്ലപ്പെട്ട രാജന്റെ വീട്. തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങള്‍ സ്ഥിരമായി രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഞ്ജയ് ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍.