ജനാധിപത്യം തകർക്കുന്ന ശക്തികളിൽ നിന്നും തെരഞ്ഞെടുപ്പിലൂടെ വിമുക്തി വേണം: സാറാ ജോസഫ് - സാറാ ജോസഫ്
സ്ഥാനാര്‍ഥിയുടെ വിജയ സാധ്യത മാത്രമാണ് പാര്‍ട്ടികള്‍ കണക്കിലെടുക്കുക. അതിനാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നു.
രാജ്യത്തെ ജനാധിപത്യം തകർക്കുകയും ഭരണഘടന ഇല്ലാതാക്കുകയും ചെയ്യുന്ന ശക്തികളിൽ നിന്നും തെരഞ്ഞെടുപ്പിലൂടെ വിമുക്തി വേണമെന്ന് സാറാ ജോസഫ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരൊറ്റ ലക്ഷ്യമേ ഉണ്ടാവുകയുള്ളുവെന്നും ജനാധിപത്യ ഇന്ത്യയെ തകർക്കുന്ന ശക്തികൾ ഇനി അധികാരത്തില്‍ വരരുതെന്നും സാറാ ജോസഫ് പറഞ്ഞു. അഞ്ച് കൊല്ലം കൊണ്ട് സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ അധപതനം. ഇത്തരത്തിലുള്ള ഒരു ശക്തി ഇനി അധികാരത്തിലെത്തരുത് അതുകൊണ്ട് 2019ലെ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ഏറുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു.
പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്തല്ലാതെ സ്ഥാനാർഥിയുടെ വിജയ സാധ്യത മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ നോക്കുന്നത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.