തൃശ്ശൂര്‍ : തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പ്രതിസന്ധി മറികടക്കാൻ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. പൂരം വെടിക്കെട്ടിന്‍റെ അപേക്ഷ എക്‌സ്‌പ്ലോസീവ് വിഭാഗം തള്ളിയതോടെയാണ് ഇരുവിഭാഗങ്ങളും സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇളവുകളോടെ വെടിക്കെട്ടിന് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ശിവകാശിയിലെ എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വെടിക്കെട്ടില്‍ ഓലപ്പടക്കമടക്കമുള്ളവക്ക് അനുമതി നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതോടെയാണ് തിങ്കളാഴ്ച നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറെ ദേവസ്വങ്ങള്‍ സമീപിച്ചത്. എന്നാല്‍ ചീഫ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്‍റ് കമ്മീഷണറും ആവശ്യത്തിനോട് അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്.
തൃശൂർ പൂരം വെടിക്കെട്ട്; വീണ്ടും സുപ്രീംകോടതിയിലേക്ക് - THRISSURPOORAM
സുപ്രീംകോടതിയെ സമീപിക്കുന്നത് വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് മറികടക്കാന്‍.
വെടിക്കെട്ട് പ്രതിസന്ധി ; പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
2018ലെ സുപ്രീംകോടതി ഉത്തരവ് സുരക്ഷാ സംവിധാനങ്ങളോടെ നടക്കുന്ന പൂരം വെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ചുകൂടിയാണ് സുപ്രീംകോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം. വര്‍ഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നു. എങ്കിലും മുടക്കമില്ലാതെ വെടിക്കെട്ട് നടന്നിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തടസങ്ങള്‍ നീങ്ങി ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴാണ് വീണ്ടും ഉദ്യോഗസ്ഥതല പ്രതിസന്ധിയുണ്ടാവുന്നത്.
Last Updated : Apr 29, 2019, 8:24 PM IST