തൃശൂരിന്‍റെ നെല്ലറയായ കോൾപ്പാടങ്ങളിൽ നെല്ലിന് പുറമെ സൂര്യകാന്തിയും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് പുല്ലഴിയിലെ കോൾ കർഷകർ. കോൾപ്പാടങ്ങളിൽ ഇടവിളയായി സൂര്യകാന്തിയും വിവിധ പച്ചക്കറികളുമാണ് കർഷകരുടെ പ്രയത്നത്തിന്‍റെഫലമായി വിളഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ റാംസാർ സംരക്ഷിത തണ്ണീർത്തടങ്ങളിൽ ഒന്നായ തൃശ്ശൂർ-പൊന്നാനി കോൾപ്പാടങ്ങൾ നിരവധി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. വിവിധ ഇനങ്ങളിലുള്ള ദേശാടന കിളികളുടെയും മത്സ്യ സമ്പത്തിന്‍റെയും സങ്കേതം കൂടിയാണ് ഈ കോൾപ്പാടങ്ങൾ. ഇക്കാലമത്രയും ഇവിടങ്ങളിൽ നെല്ലായിരുന്നു പ്രധാന വിളയായി കൃഷി ചെയ്തു വന്നിരുന്നതെങ്കിലും ഇത്തവണ കർഷകർ സൂര്യകാന്തിയും വിവിധയിനം പച്ചക്കറികളും കൃഷിചെയ്ത് വിജയിച്ചിരിക്കുകയാണ്.കഴിഞ്ഞ തവണ ഏതാനും സൂര്യകാന്തി ചെടികൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടത് വിജയമായതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ ആയിരം ചെടികൾ വ്യാവസായിക അടിസ്ഥാനത്തിൽ വച്ചുപിടിപ്പിച്ചതെന്ന് കർഷകനായ കോളങ്ങാട്ട് ഗോപിനാഥൻ പറയുന്നു.
പുല്ലഴി കോൾപ്പാടത്ത് ഇനി സൂര്യകാന്തിയും വിളയും
കഴിഞ്ഞ തവണ ഏതാനും സൂര്യകാന്തി ചെടികൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടത് വിജയമായതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ ആയിരം ചെടികൾ വ്യാവസായിക അടിസ്ഥാനത്തിൽ വച്ചുപിടിപ്പിച്ചത്.
പുല്ലഴി കോൾപ്പാടത്തെ സൂര്യകാന്തി
നവംബറിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തിരുന്നു. സൂര്യകാന്തി ചെടികൾ വിളവെടുപ്പിനു പാകമായി വരുന്നു. സൂര്യകാന്തിയെക്കൂടാതെ ഉള്ളി,പാവൽ,വെണ്ട,അമര തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കടുത്ത വെയിലിൽ നിരന്നു നിൽക്കുന്ന സൂര്യകാന്തികൃഷി കർഷകർക്ക് അധിക വരുമാനവും കാഴ്ചക്കാരുടെ കണ്ണുകൾക്ക് കുളിർമയും നൽകുന്ന കാഴ്ചയാണ്.
Last Updated : Feb 26, 2019, 10:32 AM IST