തൃശ്ശൂര്‍ : മുഖത്ത് ചായം തേച്ച് ശരീരത്ത് പുലിക്കോലം വരച്ച് വയറു കുലുക്കി അവർ ഇന്നെത്തും. മേളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം പൂരനഗരിയെ ആവേശത്തിലാഴ്ത്തും. സ്വരാജ് റൗണ്ടും തൃശൂർ നഗരവും പുലികളെ കൊണ്ട് നിറയുമ്പോൾ ഓണാഘോഷം അതിന്‍റെ ഉച്ചസ്ഥായിയിലെത്തും. ഓണാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന പുലികളിക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകൾ. ഇത്തവണ ആറ് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
പൂരപ്പൊലിമ കഴിഞ്ഞാൽ പുലിപ്പെരുമയാർന്ന തൃശൂരിലേക്ക് പുലി വേഷം കെട്ടി താളം ചവിട്ടുന്ന പുലിപ്പടയെ കാണാൻ കേരളത്തിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് എത്താറുള്ളത്. വിയ്യൂർ, കോട്ടപ്പുറം, തൃക്കുമാരകുടം, വിയ്യൂർ സെന്‍റര്‍, അയ്യന്തോൾ ദേശങ്ങളാണ് പുലിമടകളിൽ നിന്ന് പുലിക്കൂട്ടങ്ങളെ നിരത്തിലിറക്കുന്നത്. രാവിലെ നാല് മണിമുതൽ പുലിവേഷക്കാരുടെ ദേഹത്ത് ചായമിടാന്‍ ആരംഭിക്കും.
പൂരനഗരിയില്‍ ഇന്ന് പുലിയിറങ്ങും; ഓണാഘോഷം കൊട്ടിക്കയറും - thrissur
പൂരപ്പൊലിമ കഴിഞ്ഞാൽ പുലിപ്പെരുമയാർന്ന തൃശൂരിലേക്ക് പുലി വേഷം കെട്ടി താളം ചവിട്ടുന്ന പുലിപ്പടയെ കാണാൻ കേരളത്തിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് എത്താറുള്ളത്. വിയ്യൂർ, കോട്ടപ്പുറം, തൃക്കുമാരകുടം, വിയ്യൂർ സെന്‍റര്‍, അയ്യന്തോൾ ദേശങ്ങളാണ് പുലിമടകളിൽ നിന്ന് പുലിക്കൂട്ടങ്ങളെ നിരത്തിലിറക്കുന്നത്.
വടക്കുംനാഥന്‍റെ മണ്ണില്‍ നാളെ പുലിയിറങ്ങും
കഴിഞ്ഞ തവണ പ്രളയം കാരണം പുലിക്കളി നടന്നിരുന്നില്ല. പുലിക്കളിക്ക് സ്വീകാര്യത ഏറുന്നുണ്ടെങ്കിലും പുലിക്കളി ടീമുകളുടെ എണ്ണത്തിൽ വർഷങ്ങൾ പിന്നിടുമ്പോൾ കുറവുണ്ടാവുന്നുണ്ട്. മുൻവർഷം പെൺപുലികളും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ പെൺപുലികൾ രംഗത്തില്ല. വൈകുന്നേരത്തോടെ മേളത്തിനൊപ്പം ചുവടുവെച്ചു പുലിക്കൂട്ടങ്ങൾ സ്വരാജ് റൗണ്ടും ആസ്വാദക മനവും കീഴടക്കും.
Last Updated : Sep 14, 2019, 7:44 AM IST