തൃശൂർ: മന്ത്രി സി.രവീന്ദ്രനാഥിന്‍റെ പുതുക്കാട് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലിയേക്കര ടോൾ പ്ലാസയിലെ അന്യായ നിരക്ക് വർധനക്ക് മന്ത്രി സി. രവീന്ദ്രനാഥ് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ തൃശൂർ പുതുക്കാട്ടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.
പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം - puthukkad
പാലിയേക്കര ടോൾ പ്ലാസയിലെ അന്യായ നിരക്ക് വർധനക്ക് മന്ത്രി സി. രവീന്ദ്രനാഥ് കൂട്ടുനിൽക്കുന്നു എന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമാർച്ച്
മന്ത്രി സി.രവീന്ദ്രനാഥിന്‍റെ പുതുക്കാട് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാർച്ച്
മാർച്ചിനിടെ ചെറിയ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പ്രതിഷേധം നടത്തി.
Last Updated : Sep 5, 2020, 6:08 PM IST