തൃശൂർ:കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ പൊതു മാര്‍ക്കറ്റുകള്‍ അടച്ചിട്ട് അണുവിമുക്തമാക്കുന്ന നടപടികള്‍ കോര്‍പറേഷന്‍ ഊര്‍ജ്ജിതമാക്കി. നഗരത്തിലെ ജയ്ഹിന്ദ് മാര്‍ക്കറ്റ്, അരിയങ്ങാടി, എന്നിവിടങ്ങളാണ് അണുവിമുക്തമാക്കുന്നത്. വ്യാപാരി സംഘടനകളുടെയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റെയും തൃശൂര്‍ ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തൃശൂര്‍ നഗരത്തിലെ പൊതു മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കി
മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളുടെ ചുമരുകളിലും ഷട്ടര്‍ തുലാസ് ഉള്‍പ്പെടെയുള്ളവയിലും പ്രത്യേക തരം അണുനശീകരണ ലായനി സ്പ്രേ ചെയ്തു.
മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളുടെ ചുമരുകളിലും ഷട്ടര്‍ തുലാസ് ഉള്‍പ്പെടെയുള്ളവയിലും പ്രത്യേക തരം അണുനശീകരണ ലായനി സ്പ്രേ ചെയ്തു.
എല്ലായിടങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ ഇടുകയും ചെയ്തു. മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മേയര്‍ അജിയാ ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ റാഫി പി.ജോസ്, ഡിപിസി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ വിലയിരുത്തി. കേരള വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ജോയ് പ്ലാശേരി, യൂണിറ്റ് പ്രസിഡന്‍റ് മോഹന്‍ തോട്ടാന്‍ എന്നിവര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേരത്തെ തൃശൂര്‍ ശക്തന്‍ നഗറിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ സമാന രീതിയില്‍ അണുമുക്തമാക്കിയിരുന്നു. കോര്‍പറേഷന്‍ മേഖലയില്‍ കൊവിഡ് നിയന്ത്രണ വിധേയമാകും വരെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്‍റെയും തീരുമാനം.