തൃശൂർ: തൃശൂർ കലക്‌ടറേറ്റിന് മുൻപിൽ കുത്തിയിരിപ്പ് സമരവുമായി തൃശൂർ ജില്ലയിലെ എംപിമാരും എംഎൽഎയും. ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് യാത്രാ പാസ് അനുവദിക്കാത്ത തൃശൂർ ജില്ലാ ഭരണകൂടത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
ഇതരസംസ്ഥാനത്തുള്ളവര്‍ക്ക് തൃശൂര്‍ ജില്ലാ ഭരണകൂടം പാസ് നല്‍കിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് സമരം - രമ്യഹരിദാസ്
എംപി മാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ് എന്നിവർക്കൊപ്പം അനിൽ അക്കരെ എംഎൽഎയും സമരത്തിൽ പങ്കെടുത്തു

തൃശൂർ കളക്ട്രേറ്റിന് മുൻപിൽ കുത്തിയിരിപ്പ് സമരവുമായി തൃശൂർ ജില്ലയിലെ എംപിമാരും എംഎൽഎയും.
തൃശൂർ കലക്ട്രേറ്റിന് മുൻപിൽ കുത്തിയിരിപ്പ് സമരവുമായി തൃശൂർ ജില്ലയിലെ എംപിമാരും എംഎൽഎയും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരം ഉദ്‌ഘാടനം ചെയ്തു. എംപി മാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ് എന്നിവർക്കൊപ്പം അനിൽ അക്കരെ എംഎൽഎയും സമരത്തിൽ പങ്കെടുത്തു. വാളയാർ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവർക്കും കേരളത്തിലേക്ക് പ്രവേശന അനുമതി നൽകണമെന്ന് ഇവർ അവശ്യപ്പെട്ടു. പിന്നീട് ജില്ലാ കലക്ടർ എസ് ഷാനവാസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.