കേരളം

kerala

ETV Bharat / state

പ്രളയത്തിൽ തകർന്ന വീടിന് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

തൃശൂര്‍ താന്ന്യം സ്വദേശിയായ മോഹനനാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി സഹായത്തിനായി കാത്തിരിക്കുന്നത്.

മോഹനന്‍ (ഫയല്‍ ചിത്രം)

By

Published : Mar 22, 2019, 9:23 PM IST

ഹോട്ടൽ തൊഴിലാളിയായിരുന്ന തൃശൂര്‍ താന്ന്യം സ്വദേശിയായ ചേന്ദങ്ങാട്ടിൽ മോഹനന്‍റെ വീട് പ്രളയത്തിൽ പൂർണ്ണമായും നശിച്ചിരുന്നു.സർക്കാർ പലവിധ ധനസഹായങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടിട്ടും ഒരു രൂപ പോലും സഹായമായി ലഭിച്ചിട്ടില്ല. കനോലി കനാലിന്‍റെ തീരത്തെ അഞ്ച് സെന്‍റിലെ ഓടിട്ട വീട് പ്രളയം ഏൽപിച്ച പ്രഹരത്തിൽ പൂർണ്ണമായും നിലംപൊത്തിയ അവസ്ഥയിലാണിപ്പോൾ.

കിടപ്പാടം നഷ്ടപ്പെട്ട മോഹനൻ ഇപ്പോൾ മകളുടെ വീട്ടിലാണ് കഴിയുന്നത്. പതിനായിരം മുതൽ നാല് ലക്ഷം രൂപവരെ ലഭിക്കുന്ന സർക്കാർ പദ്ധതികളിലൊന്നും മോഹനനെ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.വില്ലേജ് ഓഫീസിലുംകലക്ടർക്കും പരാതി നൽകിയിട്ടും സഹായം ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് മോഹനനിപ്പോൾ.

ഹോട്ടൽ ജോലി നിർത്തിയതോടെ തകർന്ന വീട് നന്നാക്കാനുള്ള സാമ്പത്തിക ശേഷിയും തനിക്കില്ലാതായെന്ന്മോഹനൻ പറയുന്നു. അതേസമയം പ്രളയ ബാധിതരായവരുടെ കണക്കെടുത്ത്നൽകിയവർ ഇവരുടെ പേര് നൽകിയിട്ടില്ലെന്നാണ് വടക്കുംമുറി വില്ലേജിൽ നിന്നുള്ള വിശദീകരണം. വലുപ്പ ചെറുപ്പങ്ങൾ നോക്കാതെ പ്രളയത്തിൽപ്പെട്ടവരെല്ലാം ധനസഹായം കൈപ്പറ്റിയപ്പോൾ ഒന്നും ലഭിക്കാത്തതിലുള്ള പരാതിയാണ് മോഹനൻ പങ്കുവയ്ക്കുന്നത്.

പ്രളയത്തിൽ തകർന്ന വീടിന് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

ABOUT THE AUTHOR

...view details