ആരോഗ്യ സര്‍വകലാശാലയുടെ സ്വകാര്യ മെഡിക്കല്‍ കോളജുകളിൽ കൊവിഡ് ചികിത്സ നൽകും - കേരള ആരോഗ്യ സര്‍വകലാശാല
ഇതിനായുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും
![ആരോഗ്യ സര്‍വകലാശാലയുടെ സ്വകാര്യ മെഡിക്കല്‍ കോളജുകളിൽ കൊവിഡ് ചികിത്സ നൽകും colleges under kerala university of health science to covid treatment ആരോഗ്യ സര്‍വകലാശാല കേരള ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കോളജുകളിൽ കൊവിഡ് ചികിത്സ നൽകും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11573959-775-11573959-1619649150328.jpg)
തൃശൂർ:കേരളആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുവാന്‍ ആരോഗ്യ സര്‍വകലാശാലയുടെ 64 ആമത് ഗവേര്‍ണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിനനുസരിച്ചുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും കൊവിഡ് ചികിത്സ നൽകുന്നുണ്ട്. കൊവിഡ് ചികിത്സക്ക് ഏറ്റവും മികച്ച ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും സൃഷ്ടിക്കുന്നതിന് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അവസാന വര്‍ഷ പരീക്ഷകള്‍ മെയ് മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകള്‍ ജൂണ്‍ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. തിയറി ക്ലാസുകള്‍ ഓണ്‍ ലൈനായി തുടരും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നോ വീടുകളില്‍ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കല്‍ / ക്ലിനിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും.