തൃശൂർ:വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കൊവിഡ് സെന്‍ററിൽ റിമാൻഡ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീർ മരിക്കാനിടയായ സംഭവത്തിൽ ജയിൽ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട് തയാറായി. രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പിൻ്റെ കണ്ടെത്തൽ. അതേസമയം മരണകാരണമാകുന്ന മർദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിനെ തുടർന്ന് അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരെ സ്ഥലം മാറ്റി. രണ്ട് പേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും മാറ്റി.
റിമാൻഡ് പ്രതിയുടെ മരണം; നാല് ജയിൽ ജീവനക്കാരെ സ്ഥലം മാറ്റി - ജയിൽ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പിൻ്റെ കണ്ടെത്തൽ
റിമാൻഡ് പ്രതിയുടെ മരണത്തിൽ ജയിൽ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമാണ് മാറ്റിയത്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ ഷമീറിന്‍റെ മരണത്തിൽ അന്ന് കൂടെ മർദനമേറ്റവരുടെയും മർദനം കണ്ട ഷമീറിന്‍റെ ഭാര്യ അടക്കമുള്ളവരുടെയും മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമാവും ജയിൽ ജീവനക്കാരെ പ്രതി ചേർത്തുള്ള നടപടി ഉണ്ടാവുക.
TAGGED:
റിമാൻഡ് പ്രതി