കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്ക് നല്ലബുദ്ധി തോന്നണേ... ലൈഫ് മിഷൻ ഫ്ലാറ്റിനു മുന്നിൽ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർത്ഥന

Prayer for Chief Minister: ലൈഫ് കൊള്ളയുടെ ഭാഗമായി നിർത്തിവെച്ച ഫ്ലാറ്റ് നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാത്തിൽ പ്രതിഷേധിച്ച്‌ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലാറ്റിനു മുന്നില്‍ മെഴുകുതിരി കത്തിച്ച്‌ കൂട്ടപ്രാർത്ഥന നടത്തി.

Life mission Flat  ലൈഫ് മിഷൻ ഫ്ലാറ്റ്‌  കൂട്ടപ്രാർത്ഥന  prayer by lighting candle  ഫ്ലാറ്റ് നിർമ്മാണം  Flat construction  മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർത്ഥന  വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി  Vadakkencherry Constituent Congress Committee  prayer for Chief Minister
Life mission Flat

By ETV Bharat Kerala Team

Published : Dec 4, 2023, 8:36 PM IST

ലൈഫ് ഫ്ലാറ്റിനു മുന്നിൽ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർത്ഥന

തൃശൂര്‍: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താകൾക്ക് നൽകാൻ മുഖ്യമന്ത്രിക്ക് സദ്ബുദ്ധി തോന്നാൻ ലൈഫ് ഫ്ലാറ്റിനു (Life mission Flat) മുന്നിൽ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർത്ഥന നടത്തി (prayer for Chief Minister). പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് പുനരധിവാസത്തിനായി യുഎഇ സർക്കാർ പ്രഖ്യാപിച്ച സഹായം റെഡ്ക്രെസെന്‍റ്‌ (Redcrescent) വഴി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയതിൽ കോടികൾ അഴിമതി നടത്തിയതാണ് ഫ്ലാറ്റ് നിർമ്മാണം നിലക്കാൻ കാരണം.

ശിവശങ്കറും, സ്വപ്‌ന സുരേഷും, മുഖ്യമന്ത്രി വരെ ഉൾപ്പെട്ട ലൈഫ് കൊള്ളയുടെ ഭാഗമായി നിർത്തിവെച്ച ഫ്ലാറ്റ് നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാത്തിൽ പ്രതിഷേധിച്ചാണ് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ (Vadakkencherry Constituent Congress Committee) നേതൃത്വത്തിൽ ഫ്ലാറ്റിനു മുന്നിൽ മുഖ്യമന്ത്രിക്ക് നല്ലബുദ്ധി ഉദിക്കാൻ മെഴുകുതിരി കത്തിച്ചു കൂട്ടപ്രാർത്ഥന നടത്തിയത്.

മണ്ഡലം പ്രസിഡന്‍റ്‌ എ എസ് ഹംസ നേതൃത്വം നൽകിയ സമരം ഡിസിസി ജനറൽ സെക്രെട്ടറി കെ അജിത്കുമാർ ഉദ്ഘാടനം ചെയ്‌തു. ഡിസിസി സെക്രെട്ടറിമാരായ ജിജോ കുര്യൻ, പി ജെ രാജു, കോൺഗ്രസ് നേതാക്കൾ ആയ കെ ടി ജോയ്, തോമസ് പുത്തൂർ, സുനിൽ ജേക്കബ്, ശശി മംഗലം, സി കെ ഹരിദാസ്, ഹരീഷ്, ബിജു ഇസ്‌മായിൽ, ചന്ദ്രശേഖരൻ, ഗോപാലൻ മങ്കര, ഉദയബാനു, എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്നും ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി ആര്‍ ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

ALSO READ:'ബിജെപിയെ എതിർക്കാൻ ശേഷിയില്ലാത്ത പ്രാദേശിക പാർട്ടിയായി കോൺഗ്രസ്‌ ചുരുങ്ങി'; എം വി ഗോവിന്ദൻ

ABOUT THE AUTHOR

...view details