തൃശൂര്‍:ചാലക്കുടിയില്‍ നിന്ന് സ്‌പിരിറ്റ് പിടികൂടി. കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്‌പിരിറ്റാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ വെള്ളാഞ്ചിറ സ്വദേശി കമറുദീനെ അറസ്റ്റ് ചെയ്‌തു.
തൃശൂരില്‍ കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്‌പിരിറ്റ് പൊലീസ് പിടികൂടി - spirit
കാറിന്‍റെ ഡിക്കിയില്‍ 35 ലിറ്റര്‍ വീതം കൊള്ളുന്ന 15 കന്നാസുകളിലായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്
തൃശൂരില്‍ കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്‌പിരിറ്റ് പൊലീസ് പിടികൂടി
കാറിന്‍റെ ഡിക്കിയില്‍ 35 ലിറ്റര്‍ വീതം കൊള്ളുന്ന 15 കന്നാസുകളിലായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. എറണാകുളം കണ്ടെയിനര്‍ റോഡില്‍ നിന്നുമാണ് കാര്‍ ലഭിച്ചതെന്നും പാലിയേക്കര വരെ എത്തിച്ചുകൊടുക്കാനാണ് ആവശ്യപ്പെട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ചാലക്കുടി മുനിസിപ്പല്‍ സിഗ്നലിന് സമീപത്ത് വച്ചാണ് വാഹനം പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.