പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വിലങ്ങുകൊണ്ടു തലക്കടിച്ചു - police attacked
തൃശൂർ എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോമി കെ ജോസിനെയാണ് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റ് ആക്രമിച്ചത്.
തൃശൂർ: തൃശൂർ അയ്യന്തോൾ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതി പൊലീസ് ഉദ്യോഗസ്ഥനെ വിലങ്ങുകൊണ്ടു തലക്കടിച്ചു. തലക്ക് സാരമേറ്റ പരിക്കേറ്റ ഉദ്യോഗസ്ഥനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റ് ആണ് എസ്കോർട്ട് ഡ്യൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ജോമി കെ ജോസിനെ വിലങ്ങുകൊണ്ട് തലക്കടിച്ചത്. കോടതി ശുചിമുറിയിൽ പുകവലിക്കാൻ സമ്മതിക്കാത്തതിന് പ്രതി എസ്കോർട്ട് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് ഉദ്യോഗസ്ഥർ ജഡ്ജിക്ക് പരാതി നൽകിയതിന്‍റെ വിരോധമാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു.