തൃശൂര്‍ : പുല്ലൂരില്‍ സ്വകാര്യ ബസില്‍ പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. സെപ്‌റ്റംബര്‍ 26നാണ് കേസിനാസ്‌പദമായ സംഭവം.
പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - പോക്‌സോ കേസ്
സ്വകാര്യ ബസില്‍ സഞ്ചരിക്കവെയാണ് പതിനേഴുകാരിക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികാതിക്രമം നടത്തിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു
ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ രതീഷ്
Also Read:പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ കേസ് : ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.