തൃശൂര്‍: സംസ്ഥാനത്ത് ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമായ റിഫ്ലക്ഷന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൃശൂര്‍ രാമവര്‍മപുരത്ത് ആരംഭിച്ച കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാണ്. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ കൃഷി മന്ത്രി അഡ്വ.വിഎസ് സുനില്‍ കുമാര്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു - police interrogation centre
തൃശൂര്‍ രാമവര്‍മപുരത്ത് ആരംഭിച്ച കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാണ്.
![സംസ്ഥാനത്തെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു സംസ്ഥാനത്ത് ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ സിറ്റി പൊലീസ് എആര്‍ ക്യാമ്പ് police interrogation centre police interrogation centre inaugurates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9319522-thumbnail-3x2-kerala.jpg)
സംസ്ഥാനത്ത് ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
അറസ്റ്റിലാകുന്നവരെ ചോദ്യം ചെയ്‌ത് ശാസ്‌ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ തെളിവ് ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലാന്‍ഫണ്ടില്‍ നിന്നും 79.25 ലക്ഷം ചെലവിട്ട് തൃശൂര്‍ സിറ്റി പൊലീസ് എആര്‍ ക്യാമ്പിന് സമീപ രാമവര്‍മ്മപുരത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Last Updated : Oct 26, 2020, 7:57 PM IST