തൃശ്ശൂര്‍: വിവാഹ വാഗ്‌ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ യുവാവിനു 22 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ഏനാമാവ് സ്വദേശി 23 വയസുകാരന്‍ ആദർശിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ജൂലൈയിലാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്.
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം, യുവാവിന് 22 വർഷം കഠിന തടവും പിഴയും വിധിച്ച് പോക്‌സോ കോടതി - ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി
2018 ജൂലൈയിലാണ് പ്രതി പ്രായപൂര്‍ത്തി ആകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നിലവില്‍ തൃശ്ശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടറായ അനിൽകുമാർ ടി മേപ്പിള്ളി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു
ഇരയായ പെൺകുട്ടിയുടെ വീട്ടിലേക്ക് പുസ്‌തകം കൊടുക്കാൻ എന്ന വ്യാജനെ പ്രതി എത്തിയപ്പോഴാണ് വിവരങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ അന്ന് പാവറട്ടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടറും നിലവില്‍ തൃശ്ശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടറുമായ അനിൽകുമാർ ടി മേപ്പിള്ളി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
പിന്നീട് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 15 സാക്ഷികളെ വിസ്‌തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്‌ത്രീയ തെളിവുകൾ നിരത്തുകയും ചെയ്‌ത ശേഷമാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.