തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പൊറത്തിശ്ശേരി വെട്ടൂപ്പാടം സ്വദേശി വിഷ്‌ണുപ്രസാദ് (23) ആണ് ഇരിങ്ങാലക്കുട പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമക്കേസുകളും മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. നിരവധി വാറണ്ടുകള്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ കേസില്‍ വിഷ്‌ണുപ്രസാദ് അറസ്റ്റിലാവുന്നത്.
പോക്‌സോ കേസിലെ പ്രതി പിടിയില്‍ - Irinjalakuda crime news
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമക്കേസുകളും മയക്കുമരുന്ന് കേസുകളും ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വര്‍ഗീസിന്‍റെ നിര്‍ദേശപ്രകാരം എസ്.ഐ അനൂപ് പി.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിന്‍റെ സംരക്ഷണയില്‍ ഒളിവിലായിരുന്നു. പ്രവീൺ അറസ്റ്റിലായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന വിഷ്‌ണുപ്രസാദ് കഞ്ചാവ് എത്തിക്കുന്നതിനായി നാട്ടിലെത്തിയിരുന്നു. ഈ വിവരം ലഭിച്ച പൊലീസ് തന്ത്രപൂര്‍വ്വം പ്രതിയെ പിടികൂടുകയായിരുന്നു. എ.എസ്.ഐ ഉണ്ണിമോന്‍, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.