എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലേക്ക് യാത്രതിരിക്കും (PM Modi Thrissur). ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോയും സംഘടിപ്പിക്കും.
എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കള്‍ക്ക് പുറമെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും(PM Modi Roadshow Thrissur). സുരക്ഷയ്ക്കായി മൂവായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിക്കുക. രാവിലെ 11 മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. റോഡ്‌ഷോയ്‌ക്ക് ശേഷം മഹിളാസമ്മേളനത്തില്‍ അദ്ദഹം സംസാരിക്കും. സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിലാണ് മഹിളാസമ്മേളനം നടത്തുന്നത്(Bjp's Election Campaign).