കേരളം

kerala

ETV Bharat / state

തൃശൂരിൽ സ്വർണ്ണക്കടത്തും ശബരിമലയും ആയുധമാക്കി മോദി; ഇന്ത്യ മുന്നണിക്കെതിരെയും കടന്നാക്രമണം - Modi on Sabarimala

Modi Kerala Speech : അമ്മമാരെ സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌ത്‌ പ്രസംഗം തുടങ്ങിയ മോദി കോൺഗ്രസിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു. സ്വർണക്കടത്തും ശബരിമലയും അടക്കം എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി ഇടതുപക്ഷത്തെ കടന്നാക്രമിച്ചത്.

Modi Thrissur Speech  മോദി തൃശൂരിൽ  Modi on Sabarimala  Modi Attack CPM
PM Modi Attacked Oppositions and INDIA Bloc In Speech at Thrissur

By ETV Bharat Kerala Team

Published : Jan 3, 2024, 8:31 PM IST

തൃശൂരിൽ വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി

തൃശൂർ: തൃശൂരിൽ ബിജെപി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌ത്‌ പ്രസംഗം തുടങ്ങിയ മോദി കോൺഗ്രസിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു. സ്വർണക്കടത്തും ശബരിമലയയും അടക്കം എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി ഇടതുപക്ഷത്തെ കടന്നാക്രമിച്ചത്. (PM Modi Atacked Opositions and INDIA Bloc In Speech at Thrissur)

"കേരളത്തിൽ അഴിമതിയിലും അക്രമത്തിലും എൽഡിഎഫും യുഡിഎഫും ഒന്നാണ്. സംസ്ഥാനത്ത് വികസനം യാഥാർത്ഥ്യമാകാൻ ബിജെപി അധികാരത്തിൽ വരണമെന്ന് ജനങ്ങൾക്കറിയാം. രാജ്യം വികസനം കൈവരിക്കാന്‍ ഇവിടെയുള്ള ഓരോ സംസ്ഥാനവും വികസിക്കണമെന്ന് എൻഡിഎ സർക്കാർ വിശ്വസിക്കുന്നു. എന്നാൽ മോദി വിരോധത്തിന്‍റെ പേരിൽ ഇൻഡി മുന്നണി വികസന പ്രവർത്തനങ്ങളെ തടയുന്നു. ഈ നാട്ടിൽ സ്വർണ്ണക്കടത്ത് നടന്നത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രം നൽകുന്ന പണത്തിന്‍റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്‌ടിക്കുന്നു." -മോദി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികള്‍ പേരില്‍ മാത്രമാണ് രണ്ടായി നില്‍ക്കുന്നത്. അഴിമതിയും അക്രമവും കുടുംബ വാഴ്ച്ചയും ഇവര്‍ ഒരുമിച്ചാണ് നടത്തുന്നത്. ഇപ്പോള്‍ ഇവര്‍ ഒരു മുന്നണി ഉണ്ടാക്കിക്കൊണ്ട് അവരുടെ ആശയങ്ങള്‍ രണ്ടല്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന്‍റെ വികസനം എന്‍ഡിഎയിലൂടെ മാത്രമേ സാധിക്കൂ. ഇൻഡി മുന്നണിക്കറിയാവുന്നത് വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കാനാണെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു. (Modi Slams Opposition)

തൃശൂർ പൂരം സംബന്ധിച്ച് രാഷ്ട്രീയക്കളി നടക്കുന്നു, ശബരിമലയിലെ കുത്തഴിഞ്ഞ നടത്തിപ്പ് വ്യക്തമാക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ കഴിവില്ലായ്‌മയെയാണ് എന്നും മോദി പറഞ്ഞു."തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളി നടക്കുന്നു. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമിപ്പിച്ചു. സംസ്ഥാന സർക്കാരിന്‍റെ കഴിവില്ലായ്‌മയെയാണ് ഇതെല്ലാം തെളിയിക്കുന്നത്."-പ്രധാനമന്ത്രി വ്യക്തമാക്കി. (Modi mentions Sabarimala and Thrissur Pooram)

ക്രിസ്ത്യൻ സമൂഹവുമായുള്ള ബന്ധവും മോദി പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നതായും, അതുകൊണ്ടാണ് ക്രൈസ്‌തവ ഭൂരിപക്ഷമുള്ളിടങ്ങളിൽ പോലും ഭരണം നേടിയതെന്നും മോദി ചൂണ്ടിക്കാട്ടി. "എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്‌തവർക്ക് വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർക്കും പണ്ഡിതൻമാർക്കും ക്രിസ്‌മസിനോടനുബന്ധിച്ച് വിരുന്ന് നൽകാൻ സാധിച്ചു. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവർ എന്നെ അനുഗ്രഹിച്ചു." -മോദി പറഞ്ഞു.

പൂര നഗരിയെ ഇളക്കിമറിച്ച റോഡ് ഷോ: അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി നെടുമ്പാശ്ശേരിയില്‍ എത്തിയത്. തുടർന്ന് ഹെലികോപ്‌റ്റര്‍ മുഖേന കുട്ട​നെല്ലൂർ ഹെലിപാഡിൽ ഇറങ്ങി. അവിടെ നിന്ന് റോഡ് മാർഗം തൃശൂരിലേക്ക്. തൃശൂരിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്‌മളവും ആവേശകരവുമായ സ്വീകരണമാണ് അണികൾ ഒരുക്കിയത്. മോദിയുടെ റോഡ് ഷോ നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിക്കുന്നതായി (PM Modi Thrissur Roadshow).

തൃശൂരിലെ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിലാണ് റോഡ് ഷോ ആരംഭിച്ചത്. 3.40-നാണ് റോഡ് ഷോ തുടങ്ങിയത്. ബിജെപി അനുഭാവികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ വേദി വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരം റോഡിന്‍റെ ഇരുവശത്തുമായി അണിനിരന്നത്. ടെറസുകളിലും ബഹുനില കെട്ടിടങ്ങളുടെ ബാൽക്കണിയിലും മോദിയെ ഒരുനോക്ക് കാണാന്‍ ആളുകള്‍ പേർ സ്ഥാനം പിടിച്ചിരുന്നു.

പരമ്പരാഗത കേരളീയ ഷാൾ അണിഞ്ഞായിരുന്നു മോദി എത്തിയത്. പ്രധാനമന്ത്രിക്കൊപ്പം അലങ്കരിച്ച, തുറന്ന ജീപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, സംസ്ഥാന മഹിളാ മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ എന്നിവരും ഉണ്ടായിരുന്നു. റോഡ് ഷോയ്‌ക്ക് ശേഷം സദസില്‍ തടിച്ചു കൂടിയ മഹിളാ പ്രവര്‍ത്തകര്‍ക്ക് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ യാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. പ്രവർത്തകർ പുഷ്‌പ വൃഷ്‌ടിയോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി തൃശൂരിൽ എത്തുന്നത്. സുരക്ഷയ്ക്കായി മൂവായിരത്തിലധികം പൊലീസുകാരെയാണ് തൃശൂർ നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിച്ചത്. പൂരനഗരി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റേയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരുന്നു. നഗര സുരക്ഷ എസ്‌പിജിയും ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details