കേരളം

kerala

ETV Bharat / state

തൃശൂർപൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തും;പൊതുജനത്തിന് പ്രവേശനമില്ല - Thrissur Pooram will once again be a function only no public access

കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം നടത്തുക.

Plan to control spectators in Thrissur Pooram  Plan to control spectators  Thrissur Pooram  Pooram  control  തൃശൂർ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും; അന്തിമ തീരുമാനം അല്‍പസമയത്തിനുള്ളില്‍  തൃശൂർ പൂരം  തൃശൂർ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും  അന്തിമ തീരുമാനം അല്‍പസമയത്തിനുള്ളില്‍
തൃശൂർ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

By

Published : Apr 19, 2021, 3:30 PM IST

Updated : Apr 19, 2021, 5:50 PM IST

തൃശൂര്‍ : കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളില്ലാതെ നടത്തും. ചടങ്ങുകൾ മാത്രമായാണ് നടത്തുക. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയവര്‍ക്കാകും പ്രവേശനം ഉണ്ടാവുക. എന്നാല്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. അല്ലെങ്കില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരായിരിക്കണം. ദൃശ്യ, മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തത്സമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കും.

കൂടുതല്‍ വായിക്കുക....പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ബിജെപി

പകല്‍പൂരവും ചമയ പ്രദര്‍ശനവും ഇത്തവണയില്ല. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടക പൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം എന്നിവ നടത്തും. പൂരത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ജില്ല കളക്ടര്‍, ഡിഎംഒ, കമ്മിഷണര്‍ എന്നിവര്‍ക്കായിരിക്കും. നിയന്ത്രണങ്ങള്‍ പാരമേക്കാവ് ദേവസ്വം അംഗീകരിച്ചിട്ടുണ്ട്. ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നാണ് തിരുവമ്പാടി വിഭാഗത്തിന്‍റെ പ്രതികരണം. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മോഹനന്‍റെ നേതൃത്വത്തില്‍ മേല്‍നോട്ടത്തിനായി മൂന്നംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചിട്ടുണ്ട്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് ദേവസ്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വലിയ ആൾക്കൂട്ടം പൂരത്തിന് വന്നാൽ അത് കൊവിഡിന്‍റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. പൂരം ചടങ്ങുകള്‍ ഒഴിവാക്കാനോ അതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചകളില്‍ അഭിപ്രായം മയപ്പെടുത്തുകയായിരുന്നു.

Last Updated : Apr 19, 2021, 5:50 PM IST

ABOUT THE AUTHOR

...view details