തൃശൂർ: പിഎസ്‌സി ഓഫീസിനു മുന്നിൽ 'പിണറായി സ്വപ്‌ന കമ്മീഷൻ' ബോർഡ് സ്ഥാപിച്ച് കെഎസ്‌യു. സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൃശൂർ പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് നടത്തി.
പിഎസ്‌സി ഓഫീസിന് മുന്നിൽ 'പിണറായി സ്വപ്‌ന കമ്മീഷൻ' ബോർഡ് സ്ഥാപിച്ച് കെഎസ്‌യു - PSC office
കെഎസ്‌യുവിന്‍റെ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ബോര്‍ഡ് സ്ഥാപിച്ചത്
പിഎസ്‌സി ഓഫീസിനു മുന്നിൽ 'പിണറായി സ്വപ്‌ന കമ്മീഷൻ' ബോർഡ് സ്ഥാപിച്ചു കെഎസ്‌യു
മാർച്ചിൽ പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. കെഎസ്‌യു ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡിന്‍റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടിൽ, എബി മോൻ തണ്ടാശ്ശേരി, വിജീഷ് കിഴക്കേപുറം, വിഷ്ണു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
Last Updated : Feb 22, 2021, 3:01 PM IST