തൃശൂർ :തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ 'പെസോ'യാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്. മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്.
മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.