കേരളം

kerala

ETV Bharat / state

മദ്യപിച്ച് ഓടിച്ച പിക്കപ്പ് വാന്‍ ഇടിച്ച് മൂന്ന് വയസുകാരന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക് - മദ്യപിച്ച് ഓടിച്ച പിക്കപ്പ് വാന്‍ ഇടിച്ചു

തൃശൂര്‍ കരൂപ്പടന്നയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. മൂന്ന് സ്‌കൂട്ടര്‍ യാത്രക്കാരെയും കാല്‍നട യാത്രക്കാരനെയുമാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. പൊലീസ് പിടികൂടിയ വാന്‍ ഡ്രൈവര്‍ ആനന്ദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു

pickup van accident accident in Thrissur  drunk driving pickup van accident  pickup van accident Kodungallur  പിക്കപ്പ് വാന്‍  മദ്യപിച്ച് ഓടിച്ച പിക്കപ്പ് വാന്‍ ഇടിച്ചു  തൃശൂര്‍ കരൂപ്പടന്ന
കരൂപ്പടന്നയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം

By

Published : Jan 26, 2023, 2:21 PM IST

കരൂപ്പടന്നയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം

തൃശൂര്‍:കൊടുങ്ങല്ലൂര്‍ കരൂപ്പടന്നയിൽ മദ്യപിച്ച് ഓടിച്ച പിക്കപ്പ് വാന്‍ ഇടിച്ച് മൂന്ന് വയസുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്. കരൂപ്പടന്നയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

നാല് സ്‌കൂട്ടർ യാത്രക്കാരെയും റോഡരികിലൂടെ പോകുകയായിരുന്ന വഴിയാത്രക്കാരനെയുമാണ് പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചത്. വാഹനത്തിന്‍റെ ഡ്രൈവര്‍ ആനന്ദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കരൂപ്പടന്ന ആശുപത്രി ജങ്‌ഷൻ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ യാത്രക്കാരായ വെള്ളാങ്ങല്ലൂര്‍ സ്വദേശികളായ സുമിഷ, ശ്യാമള, മൂന്ന് വയസുകാരന്‍ അര്‍ണവ്, കാട്ടുങ്ങച്ചിറ സ്വദേശി വിനില്‍ വിത്സണ്‍ എന്നിവര്‍ക്കും റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കരൂപ്പടന്ന സ്വദേശി അബ്‌ദുല്‍ ഖാദറിനുമാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനില്‍ വിത്സനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പിക്കപ്പ് വാനിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും നാട്ടുകാർ കണ്ടെടുത്ത് പൊലീസിനെ ഏല്‍പ്പിച്ചു. അറസ്റ്റ് ചെയ്‌ത പിക്കപ്പ് വാനിന്‍റെ ഡ്രൈവറെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ABOUT THE AUTHOR

...view details