തൃശൂർ:എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കടങ്ങോട് മില്ല് സ്വദേശിയും സിപിഎം കടങ്ങോട് ലോക്കൽ കമ്മിറ്റിയംഗവുമായ മോഹനനാണ് (57) മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്ന് (സെപ്‌റ്റംബർ 29) രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.
തൃശൂരില്‍ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു - കാൽനടയാത്രക്കാരൻ മരിച്ചു
സിപിഎം കടങ്ങോട് ലോക്കൽ കമ്മിറ്റിയംഗം മോഹനനാണ് (57) കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ഓട്ടോറിക്ഷയിടിച്ച് മരിച്ചത്.
ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
മോഹനന്‍റെ പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടങ്ങോട് പഞ്ചായത്ത് മുന്‍ അംഗം കാഞ്ചന ഭാര്യയാണ്.